പട്ന: കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപിച്ച 20 കാരനായ മൊഹമ്മദ് റിസ് വി എന്ന റാസയെ ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മോദിയെ മാത്രമല്ല, മോദിയുടെ അമ്മയെയും മോശമായ ഭാഷയില്‍ മൊഹമ്മദ് റിസ് വി അധിക്ഷേപിച്ചിരുന്നു. ഇതിന്റെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. ധര്‍ഭംഗ എന്ന പ്രദേശത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ടായിരുന്നു മൈക്കിലൂടെ മൊഹമ്മദ് റിസ് വിയുടെ വെല്ലുവിളി നടത്തിയത്. ധര്‍ഭംഗയില്‍ നിന്നും മുസഫര്‍പൂറിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തേജസ്വി യാദവും ബുള്ളറ്റില്‍ യാത്ര പുറപ്പെടുന്നതിനിടയിലായിരുന്നു മൊഹമ്മദ് റിസ് വി സ്റ്റേജില്‍ കയറി വെല്ലുവിളി നടത്തിയത്.
ബിജെപിയുടെ ധര്‍ഭംഗ ജില്ലാ പ്രസിഡന്‍റ് ആദിത്യ നാരായണ്‍ ചൗധരി നല്‍കിയ പരാതിയിന്മേലാണ് പൊലീസിന്റെ ഈ നടപടി.
















