Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെല്‍ കര്‍ഷകര്‍ വര്‍ഗ്ഗ ശത്രുക്കളോ?

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 29, 2025, 07:44 am IST
in Editorial

കേരളത്തില്‍ റേഷനായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന അരി മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നും, ഇതില്‍ ഒരു മണി അരി പോലും സംസ്ഥാന സര്‍ക്കാരിന്റേതായി ഇല്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നാവടങ്ങി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു മണി അരിപോലും കേരളത്തിന് നല്‍കുന്നില്ലെന്ന് പിണറായി വിജയന്‍ കള്ളം പറഞ്ഞതിനോട് പ്രതികരിച്ചുകൊണ്ടാണ് ജോര്‍ജ് കുര്യന്‍, മോദി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന സഹായങ്ങളെക്കുറിച്ച് പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന അരിയും ഗോതമ്പും സബ്‌സിഡിയായി വിതരണം ചെയ്തുകൊണ്ട് അത് മുഴുവന്‍ തങ്ങളുടെതാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നല്‍കുന്ന ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ പണം വാങ്ങാതെ മുന്‍കൂറായി അരി എടുക്കാനും കേന്ദ്രത്തിന്റെ അനുമതിയുണ്ട്. ഇക്കാര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പദവിക്ക് ചേരാത്ത വിധത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നുണ പ്രചരിപ്പിക്കുന്നത്. ഒരു നുണ നിരന്തരം പ്രചരിപ്പിച്ചാല്‍ സത്യം ജനങ്ങള്‍ അറിയില്ലെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിന്. ഇത് തുടരാന്‍ അനുവദിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ക്കുണ്ട്.

അരി നല്‍കുന്ന കാര്യത്തില്‍ നുണപ്രചാരണം നടത്തുക മാത്രമല്ല പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന നെല്ലിന് പ്രതിഫലം നല്‍കാതെ ദ്രോഹിക്കുകയുമാണ്. കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങിയാല്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ട്. പക്ഷേ ഈ ധാരണ നിരന്തരം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ കേരളത്തിലെ നെല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ദ്രോഹ നടപടികളുമായി സപ്ലൈകോ രംഗത്ത് വന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുന്ന മുറയ്‌ക്കു മാത്രമേ കര്‍ഷകര്‍ക്ക് നല്‍കുകയുള്ളൂ എന്നും, ഗുണമേന്മാ മാനദണ്ഡങ്ങള്‍ നോക്കി നെല്ല് സംഭരിക്കാതിരിക്കാനും അധികാരമുണ്ടെന്നുമാണ് സപ്ലൈകോ പറയുന്നത്. നെല്ല് സംഭരിച്ച വകയില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് അവരെ ഞെരുക്കാന്‍ കൂടുതല്‍ നടപടികളുമായി വരുന്നത്. ഇത് അംഗീകരിക്കാനാവില്ല. നെല്‍ കര്‍ഷകരുടെ സമരത്തെ പിന്തുണയ്‌ക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്.

കേരളത്തിലെ എല്ലാ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും പൂര്‍ണമായോ ഭാഗികമായോ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നടത്തുന്നതില്‍ മാത്രം ശ്രദ്ധവയ്‌ക്കുന്ന പിണറായി സര്‍ക്കാര്‍ ഇക്കാര്യം ജനങ്ങളില്‍നിന്ന് സമര്‍ത്ഥമായി മറച്ചുപിടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല. വളരെ തരംതാണ രാഷ്‌ട്രീയമാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേന്ദ്രം നല്‍കുന്ന ഫണ്ട് അതത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ വക മാറ്റുകയും, സിപിഎമ്മുകാരുടെ പോക്കറ്റില്‍ എത്തിക്കുകയുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രളയ കാലത്തും, ഉരുള്‍പൊട്ടല്‍ ഉണ്ടായ സന്ദര്‍ഭങ്ങളിലും കേന്ദ്രം നല്‍കിയ ദുരിതാശ്വാസ ഫണ്ട് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വലിയ ജനദ്രോഹമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ദുരിതാശ്വാസ നിധി ചെലവഴിച്ചതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയായിരുന്നു. ഈ വഞ്ചനയും സ്വജനപക്ഷപാതവും ജനങ്ങള്‍ അറിയാതിരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കേന്ദ്ര വിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളില്‍ എത്തിച്ച് ഈ കാപട്യം തുറന്നുകാട്ടുകതന്നെ വേണം.

Tags: Rice farmersPaddy farmers' problemKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.