ആലപ്പുഴ: രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റിലൂടെ ലക്ഷങ്ങള്‍ തട്ടിയ മലയാളി അറസ്റ്റില്‍. ചേര്‍ത്തല പട്ടണക്കാട് പത്മാലയത്തില്‍ കിരണ്‍ ബാബുവിനെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ സ്വദേശിയും റിട്ട. അധ്യാപകനുമായ ഹസ്റ്റായിമലിനെ കബളിപ്പിച്ച് കിരണ്‍ ബാബു 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. രാജസ്ഥാന്‍ പൊലീസ് പട്ടണക്കാട് നിന്ന് കിരണ്‍ ബാബുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി രാജസ്ഥാനിലേയ്‌ക്ക്‌കൊണ്ടു പോയി.
ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിലെ അക്കൗണ്ട് വഴിയാണ് ഇയാള്‍ പണം വാങ്ങിയത്. ഹസ്റ്റായിമല്‍ രാജസ്ഥാന്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
















