കോട്ടയം : അടുക്കളയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ച 36.33 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. വൈക്കപ്രയാര്‍ കൊച്ചു കണിയാംതറ താഴ്ചയില്‍ വിഷ്ണു വി ഗോപാല്‍ (32) ആണ് അറസറ്റിലായത്.
ഓണത്തിന് വില്‍പ്പനക്കായാണ് ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍, കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം എസ് എച്ച് ഒ സുകേഷ് എസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















