Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസംഖ്യാ നയം മാറ്റണം, കുറഞ്ഞത് മൂന്നുകുട്ടികൾ വ്യവസ്ഥ ചെയ്യണം: ഡോ. മോഹൻ ഭാഗവത്

ജനസംഖ്യയിൽ സന്തുലനം തെറ്റിയ രാജ്യങ്ങളിലെല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 07:33 pm IST
in Kerala, News, India

 

ന്യൂദൽഹി: ജനസംഖ്യാ നയം പരിഷ്‌കരിക്കണമെന്നും കുറഞ്ഞത് മൂന്ന് കുട്ടികൾ എന്നാക്കി പുതുക്കണമെന്നും ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ദൽഹി വിജ്ഞാൻ ഭവനിൽ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യുന്ന വസന്തമാലാ വ്യാഖ്യാന സദസ്സിന്റെ മൂന്നാം ദിവസം ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സർ സംഘചാലക്.
ജനസംഖ്യ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ”ലോകമാകെ സമ്മതിക്കുന്ന ശാസ്ത്രമാണ് ജനസംഖ്യാ നിയന്ത്രണം. മൂന്നുമക്കൾ എന്ന സംവിധാനം തുടരണമെന്നാണ് പൊതുവേ പറയപ്പെടുന്നു. പക്ഷേ നമ്മുടെ രാജ്യത്തെ ജനസംഖ്യാ നിരക്കിൽ 2.1 കുട്ടികൾ എന്നതാണ് നയം. അത് അശാസ്ത്രീയമാണ്. അതിനാൽ മൂന്ന് എന്ന നയം മാറണം. ജനസംഖ്യാനയം മാറ്റണം. മൂന്നിൽ അധികം ആകരുത്, അത് എല്ലാവരും സ്വീകരിക്കാൻ തയാറാകണം. ഇതിന് പുതിയ തലമുറ തയാറാകണം,” അദ്ദേഹം പറഞ്ഞു.
ജനസംഖ്യയിൽ മാറ്റം ഉണ്ടാകുന്നു. അതിന്റെ സന്തുലനം തെറ്റിയ രാജ്യങ്ങളിലെല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. അസന്തുലിതാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. അതിലൊന്ന് മതപരിവർത്തനമാണ്. ഇത് ഭാരതീയ പരമ്പരയിൽ ഇല്ലാത്തതാണ്. ക്രിസ്ത്യൻ വിഭാഗത്തിൽ കത്തോലിക്കാ വിഭാഗം പറയുന്നു അവർ മതപരിവർത്തനത്തിന് എതിരാണെന്ന്. ഇസ്ലാമിലും മതപരിവർത്തനം നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ളവിഭാഗമുണ്ട്. മതം വ്യക്തികളുടെ തീരുമാനമാണ്. അപ്പോൾ മത പരിവർത്തനം ഇല്ലാതാക്കണം.
നമ്മുടെ എല്ലാം ഡിഎൻഎ ഒന്നാണ്. എന്നുകരുതി സംവിധാനം നിയമം പാലിക്കേണ്ടതുണ്ട്. രാജ്യാതിർത്തികൾ അതിന്റെ ഭാഗമാണ്. കുടിയേറ്റം തടയേണ്ടതുണ്ട്. സർക്കാർ ഈ മേഖലയിൽ പലതും ചെയ്യുന്നുണ്ട്. അതത് സ്ഥലത്ത് ഉള്ളവർക്ക് അവിടത്തെ ജോലി കൊടുക്കണം. ഇസ്ലാമിക സമൂഹത്തിലുള്ളവർക്ക് ജോലി കൊടുക്കണമെങ്കിൽ അതത് രാജ്യത്തെ ആളുകൾക്ക് കൊടുക്കാമല്ലോ. പകരം കടന്നുകയറുന്നവർക്കും നിയമം തെറ്റിച്ചു വന്നവർക്കും എന്തിന് കൊടുക്കുന്നു. അത്തരക്കാർക്ക് ജോലി കൊടുക്കരുത്, അദ്ദേഹം വിശദീകരിച്ചു.
ആർഎസ്എസ് സഹായം ചോദിക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും നൽകും. രാജീവ് ഗാന്ധിയുടെ കാലത്ത് നാഗപ്പുരിൽനടന്ന കോൺഗ്രസ് സമ്മേളനത്തിൽ തിക്കും തിരക്കിലും അപകടമുണ്ടായപ്പോൾ അവിടത്തെ അന്നത്തെ കോൺഗ്രസ് എംപി സംഘത്തിന്റെ സഹായം ചോദിച്ചു. അതിവേഗം അവിടെ സ്വയംസേവകർ സഹായത്തിനിറങ്ങി, കാര്യങ്ങൾ കൃത്യമായി നിർവഹിച്ചു, സർ സംഘചാലക് ഉദാഹരണം പറഞ്ഞു.
ഹിന്ദുവെന്നോ ഹിന്ദവീ എന്നോ ആര്യൻ എന്നോ എന്തുപറഞ്ഞാലും അത് ഹിന്ദുത്വംതന്നെയാണ്. എല്ലാ ഭാരതീയരും ഒന്നാണ്. മതങ്ങൾ തമ്മിലുള്ള വ്യത്യാസം ആചാരാനുഷ്ഠാനങ്ങളിൽ മാത്രമാണ്. ഒറ്റരാജ്യക്കാർ എന്നുള്ള വികാരം ഉണ്ടായാൽ മതി. നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയും പാരമ്പര്യവും ഒന്നാണെന്ന ചിന്തയുണ്ടായാൽ മതി. ഹിന്ദു എന്നതിന് മറ്റുചില അർത്ഥങ്ങൾ നൽകുന്നതാണ് സംഘർഷങ്ങൾക്ക് കാരണം. ഹിന്ദു എന്നത് മതമാണെന്ന് പ്രചരിപ്പിക്കുമ്പോഴാണ് ഇസ്ലാം എന്ന ചിന്ത വരുന്നത്. ചിലർ പ്രചരിപ്പിക്കുന്നു ഹിന്ദുക്കളുടെ കൂടെ ചേർന്നാൽ ഇസ്ലാമല്ലാതാകുമെന്ന്്. ഹിന്ദുക്കളാകട്ടെ എല്ലാവരേയും ഒന്നിച്ച് നിർത്താൻ പ്രവർത്തിക്കുന്നു. ഇവർക്കിടയിൽ ചിലർ ഉണ്ടാക്കുന്ന സംഘർഷമാണ് പ്രശ്‌നങ്ങൾക്കു കാരണം. എന്നാൽ ആരും ആകമണത്തിന്റെ മാർഗ്ഗവുമായി ഇറങ്ങരുത്. ഹിന്ദുവും മുസ്ലിമുമില്ല, രാജ്യമാണ്, രാജ്യം മാത്രമാണ്.

Tags: RSSislamMohanBhagavatRSS@100
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.