കണ്ണൂര്‍: പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിപിഒമാര്‍ക്ക് സ്ഥലംമാറ്റം. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ. പ്രശാന്ത്, വി.സി. മുസമ്മില്‍, വി. നിധിന്‍ എന്നിവര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
ലോക്കപ്പില്‍ പ്രതികള്‍ ഉണ്ടായിരിക്കെയാണ് സിപിഒമാര്‍ ഉറങ്ങിയത്.ഈമാസം 17 ന് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രനാണ് പുലര്‍ച്ചെ സ്റ്റേഷനില്‍ നേരിട്ട് എത്തി പരിശോധന നടത്തിയത്. കണ്ണൂര്‍ റൂറല്‍ എസ്പിക്ക് ലഭിച്ച പരാതി പ്രകാരമായിരുന്നു പരിശോധന.
ഏഴ് സ്റ്റേഷനുകളിലാണ് തളിപ്പറമ്പ് ഡിവൈഎസ്പി പരിശോധന നടത്തിയത്. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ സമയത്ത് മൂന്ന് സിപിഒമാരും കിടന്നുറങ്ങുന്നതാണ് കണ്ടത്.തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി. സമീപ സ്റ്റേഷനുകളിലേക്കാണ് മൂന്ന് പേരെയും സ്ഥലംമാറ്റിയന്നത്.
















