കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധ സൂചകമായി യുഡിഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കുശേഷമാണ് ടൗണ്‍ഹാളിന് സമീപം ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.എം പിയുടെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.തുടര്‍ന്ന് ഷാഫി പറമ്പില്‍ കാറില്‍ നിന്ന് പുറത്തിറങ്ങി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.
കെ കെ രമ എംഎല്‍എ മുന്‍കൈയെടുത്ത് വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരു കൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന്റെ കാറിനു മുന്നിലേക്ക് ചാടി വീണത്. ഷാഫി പറമ്പിലിനെ അസഭ്യം പറയുകയും ചെയ്തു.
















