ന്യൂദൽഹി : ദൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. വ്യാഴാഴ്ച ചേർന്ന എബിവിപി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പതിനൊന്ന് സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ടത്.
ആര്യൻ മാൻ, ഭൂമിക ചൗഹാൻ, ദീപിക ഝാ , ഗോവിന്ദ് തൻവർ,ഇഷു മൗര്യ , കുനാൽ ചൗധരി, ലക്ഷ്യ രാജ് സിംഗ്, നിതിൻ തൻവർ, പ്രബൽ പ്രതാപ് സിംഗ്, രോഹിത് സിംഗ്, യഷ് ദബാസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉൾപ്പെട്ട പതിനൊന്ന് പേർ. എബിവിപിയുടെ സാധ്യത പട്ടികയിൽ ഉൾപ്പെട്ട 11 പ്രവർത്തകരും വെള്ളിയാഴ്ച മുതൽ ദൽഹി യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകളിൽ പ്രചാരണം ആരംഭിക്കും.
ആദ്യ ഘട്ട സാധ്യത സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളേജുകളിൽ പര്യടനം നടത്തുമെന്നും വിദ്യാർത്ഥികളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.
















