പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പത്തനംതിട്ട കല്ലറകടവില്‍ ഒഴുക്കില്‍പ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തിയത്
സന്നദ്ധ സംഘടനയായ നന്മ കൂട്ടം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്.
ഇതില്‍ അജ്‌സല്‍ അജീബിന്റെ മൃതദേഹം അന്ന് തന്നെ അഗ്നിരക്ഷാ സേന കണ്ടെത്തി.പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പമാണ് കല്ലറകടവിലെത്തിയത്.ഇതിനിടെ ഫോട്ടോയും മറ്റും എടുക്കവെ തടയണയുടെ ഭാഗത്ത് കാല്‍വഴുതി വീണു.
















