Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അശ്വിന്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ചു

Ashwin retires from IPL

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:44 am IST
in Cricket

ചെന്നൈ: ഭാരത ക്രിക്കറ്റിലെ സ്പിന്‍ പ്രതിഭാസം ആര്‍. അശ്വിന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിനോട് വിട പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ തന്റെ വിരമിക്കല്‍ വിവരം ലോകത്തെ അറിയിച്ചു.

വിശേഷപ്പെട്ട ദിവസമാണിന്ന്, സവിശേഷമായ തുടക്കത്തിന്റെയും. ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമായിരിക്കുമെന്നൊരു ചൊല്ലുണ്ട്- ഐപിഎല്‍ താരമായുള്ള എന്റെ കാലം ഇന്ന് അവസാനിക്കുന്നു, എന്നാല്‍ ലോകത്തിലെ വിവിധ ലീഗുകളിലൂടെ ക്രിക്കറ്റിനെ കൂടുതല്‍ അറിയുവാന്‍ തുടങ്ങുന്ന ദിവസം കൂടിയാണിന്ന്. അവസരം നല്‍കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും മനോഹരമായ ഒട്ടേറെ ഓര്‍മകള്‍ക്കും നന്ദി, മാത്രമല്ല ഇക്കാലമത്രയും ഐപിഎല്ലും ബിസിസിഐയും തന്നോട് മികച്ച ബന്ധം കാത്തുസൂക്ഷിച്ചുപോന്നതിന് വലിയ പ്രധാന്യം കല്‍പ്പിക്കുന്നു, ഇനിയങ്ങോട്ട് എന്നെക്കൊണ്ട് എത്രമാത്രം ആസ്വദിക്കാനാകുന്നുവോ അതിലേക്കാണ് ഞാന്‍ ഉറ്റുനോക്കുന്നത്- അശ്വിന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ഐപിഎല്ലിന്റെ രണ്ടാം സീസണ്‍ അരങ്ങേറിയ 2009 മുതലാണ് അശ്വിന്‍ കളിച്ചു തുടങ്ങിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിട്ടായിരുന്നു തുടക്കം. 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം നേടിയപ്പോള്‍ അശ്വിന്റെ ബൗളിങ് പ്രകടനം നിര്‍ണായകമായി. കഴിഞ്ഞ 17 ഐപിഎല്‍ സീസണുകളിലായി അഞ്ച് ഫ്രാഞ്ചൈസികളില്‍ കളിച്ചു. ചെന്നൈയെ കൂടാതെ റൈസിങ് പൂണെ സൂപ്പര്‍ ജയന്റ്സ്, പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെയും താരമായി. കഴിഞ്ഞ ഐപിഎല്‍ സീസണോടെ ആദ്യ തട്ടകമായ ചെന്നൈയിലേക്ക് മടങ്ങിയെത്തി. പക്ഷെ ഐപിഎല്‍ 2025ല്‍ അശ്വിന് പഴയ പോലെ തിളങ്ങാന്‍ സാധിച്ചില്ല. ആകെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റേ നേടിയുള്ളൂ.

38കാരനായ അശ്വിന്‍ ആകെ 221 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓഫ് സ്പിന്‍മികവിലൂടെ 7.20 ഇക്കണോമിയില്‍ 187 വിക്കറ്റുകള്‍ നേടി. ബാറ്റുകൊണ്ടും പൊരുതിയിട്ടുള്ള അശ്വിന്‍ 833 റണ്‍സെടുത്തിട്ടുണ്ട്. ഒരു അര്‍ദ്ധസെഞ്ച്വറി നേടി.
ഇതിഹാസ തുല്യമായ രാജ്യാന്തര കരിയറില്‍ നിന്നും അശ്വിന്‍ കഴിഞ്ഞ ഡിസംബറില്‍ വിരമിച്ചിരുന്നു. ഭാരത ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പെട്ടെന്നുണ്ടായ വിരമിക്കല്‍ പ്രഖ്യാപനം വലിയ ഞെട്ടലുണ്ടാക്കിയതാണ്. അനില്‍ കുംബ്ലെയ്‌ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഭാരത ബൗളര്‍ ആയാണ് അശ്വിന്‍(537 വിക്കറ്റുകള്‍) അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്.

Tags: Ashwin retires from IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.