വാഷിങ്ടണ്‍: അമേരിക്കയിലെ തമിഴ്ഭക്തര്‍ക്കായി മാരിയമ്മന്‍ ക്ഷേത്രം ഒരുങ്ങുന്നു. ടെക്‌സസില്‍ സ്ഥിരതാമസമാക്കിയ തമിഴ് ദമ്പതികള്‍ ട്രിച്ചിയിലെ സമയപുരം മാരിയമ്മന്‍ കോവിലിന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കുകയാണ്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ഔഷധ സസ്യങ്ങള്‍ കലര്‍ത്തിയാണ് നിര്‍മിക്കുന്നത്. ദിണ്ടിവനം ജില്ലയിലെ സോക്കണ്ടങ്കല്‍ സ്വദേശികളായ ശ്യാമും ഭാര്യ സരസ്വതിയുമാണ് ബിംബങ്ങള്‍ നിര്‍മിക്കുന്നത്.
ടെക്‌സസിലെ ക്ഷേത്രത്തില്‍ കറുപ്പണ്ണസാമി മുനീശ്വരന്‍, അയ്യനാര്‍ ഉള്‍പ്പെടെ മറ്റു ദേവതകളെയും പ്രതിഷ്ഠിക്കും. പദ്മഭൂഷണ്‍ ഗണപതി സ്ഥപതിയുടെ സഹായത്തോടെയാണ് ഇരുവരും വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്. തനത് തമിഴ് ആചാരപ്രകാരം തന്നെ പ്രതിഷ്ഠയും നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദമ്പതികള്‍ അറിയിച്ചു.
















