തിരുവനന്തപുരം: ഹരിതകര്‍മ സേനാംഗങ്ങളുടെ ഉത്സവ ബത്ത വര്‍ദ്ധിപ്പിച്ചു. ഇത്തവണ 250 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്ന 1000 രൂപയില്‍ നിന്ന് 1250 രൂപയായാണ് വര്‍ധിപ്പിച്ചത്.
തനത് ഫണ്ടില്‍ നിന്നും ഈ തുക നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി എം.ബി രാജേഷ് നിര്‍ദേശം നല്‍കി. ഹരിതകര്‍മ സേനയുടെ സേവനങ്ങള്‍ കണക്കിലെടുത്താണ് തുക വര്‍ധനവെന്ന് മന്ത്രി അറിയിച്ചു.
നേരത്തേ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്ഓണസമ്മാനമായി 1200 രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 രൂപ അധികമാണ് ഇത്തവണ നല്‍കുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ആനുകൂല്യം കിട്ടുക.
















