കോട്ടയം: വാകത്താനത്ത് പള്ളിയില്‍ നിന്ന് സ്വര്‍ണവും പൂജാ പാത്രങ്ങളും മോഷ്ടിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി ലക്ഷ്മി ഭവനത്തില്‍ വസന്തകുമാര്‍ (54), ഏറ്റുമാനൂര്‍ പേരൂര്‍ അമ്പലം കോളനി ഭാഗത്ത് പുട്ടത്തങ്കല്‍ ശശി വി എസ്. (71), അതിരമ്പുഴ പേമലമുകളില്‍ ഉദയകുമാര്‍ (61 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 28ന് രാത്രി വാകത്താനം തൃക്കോതമംഗലം സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തിത്തുറന്ന് പൂജാ പാത്രങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 സ്വര്‍ണ താലിയുമാണ് സംഘം മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















