എറണാകുളം: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തിനായി മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി.മമ്മി സെഞ്ച്വറി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാബു ചെറിയാനാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പിലും സാന്ദ്രാ തോമസ് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് നേരത്തേ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫിലിം ചേംബര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസ് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. മൂന്ന് സിനിമകള്‍ നിര്‍മിക്കണമെന്ന നിബന്ധന ചൂണ്ടിക്കാട്ടി സാന്ദ്രയുടെ പത്രിക തള്ളുകയായിരുന്നു.
















