കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി.കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവും കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമായ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് വിലയിരുത്തിയാണ് റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതി ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയത് വിചിത്രമാണ്. ഭരണകൂടം കുറ്റവാളികള്‍ക്ക് അനുകൂലമായി നിന്നാല്‍ അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തനിക്കെതിരെയുളള വിജിലന്‍സ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനെ സമീപിച്ചത് 2021 ലാണ് . തച്ചങ്കരിക്ക് അനുകൂലമായി സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവുമിട്ടു
അതിനിടെ 2007 ല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച ബോബി കുരുവിള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.















