ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ് 30 നാണ് സര്‍വീസ് നടത്തുക. എസ്എംവിടി – കണ്ണൂർ (06126) എക്സ‌്പ്രസ് 30 നു രാത്രി 7നു എസ്എംവിടി ബെംഗളുരു സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ട്രെയിൻ പിറ്റേദിവസം രാവിലെ 7.15 ന് കണ്ണൂരിലെത്തും.കണ്ണൂർ- എസ്എംവിടി (06125) എക്സ‌്പ്രസ് 29ന് രാത്രി 9.30നു കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11 ന് ബെംഗളൂരുവിലെത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
















