കോട്ടയം : കുമ്മനത്ത് ഒളിവില്‍ കഴിയുകയായിരുന്ന അസം സ്വദേശിയായ പോക്‌സോ കേസ് പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി.
നാഗോണ്‍ സ്വദേശി മുജാഖിര്‍ ആലം ആണ് കോട്ടയത്തു നിന്ന് പിടിയിലായത്.
ആസ്സാമിലെ ജൂരിയ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ ആസ്സാമില്‍ നിന്ന് മുങ്ങി കോട്ടയത്ത് താമസിച്ചു വരികയായിരുന്നു. വെസ്റ്റ് പോലീസ് പിടികൂടി ഇയാളെ തുടര്‍ നടപടികള്‍ക്കായി അസം പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കേസില്‍ അകപ്പെട്ടതോടെ മുജാഖിര്‍ നാട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
















