ന്യൂദൽഹി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തെക്കുറിച്ചുള്ള ചർച്ചകൾ കേട്ടുകേൾവിയിൽനിന്നു കിട്ടിയ വിവരങ്ങൾ കൊണ്ടാവരുത് വസ്തുതകളുടെ അടിസ്ഥാനത്തിലാവണമെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാവത് പറഞ്ഞു. ആർഎസ്എസ് ശതാബ്ദിയിൽ, വ്യാഖ്യാന മാല എന്ന പേരിൽ കാലങ്ങളായി നടക്കുന്ന പ്രഭാഷണ സംവാദങ്ങളുടെ തുടർച്ചയായി, ദൽഹിയിൽ പ്രഭാഷണത്തുടക്കത്തിൽ ആമുഖംപറയുകയായിരുന്നു സർ സംഘചാലക്.
നൂറ് വർഷത്തെ സംഘയാത്ര പുതിയ ചക്രവാളങ്ങൾ എന്ന വിഷയത്തിൽ ന്യൂദൽഹിയിലെ വിജ്ഞാൻ ഭവനിൽ ക്ഷണിക്കപ്പെട്ട സദസ്സിനോടാണ് പ്രഭാഷണവും സംവാദവും. നാളെ വൈകിട്ട് നടക്കുന്ന പ്രഭാഷണത്തോടെ സമാപിക്കും.
ഭാരതമാതാ കീ ജയ് എന്ന് സംഘ പ്രാർത്ഥനയ്‌ക്ക് ശേഷം മുഴക്കുന്ന ഘോഷമാണ് സംഘത്തിന്റെ സർവസാരമെന്നും സർ സംഘചാലക് തുടർന്നു.
തത്സമയം കാണാം:
















