തൃശൂര്‍: ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കയ്‌പമംഗലം വഴിയമ്പലം കളപ്പുരക്കല്‍ സൂരജിന്റെ ഭാര്യ ഐശ്വര്യ (32) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപീടിക തെക്കേ ബസ് സ്‌റ്റോപ്പിന് അടുത്ത് വെച്ച് കാസര്‍കോഡ് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍വശം സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഐശ്വര്യക്കൊപ്പം ഉണ്ടായിരുന്ന ഭര്‍തൃ പിതാവ് മോഹനന്‍ പരിക്കേറ്റ് ചികില്‍സയിലാണ്.
















