കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിരുദ്ധ സദാചാരക്കമ്മറ്റിയില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും. പേ പിടിച്ച സൈക്കോപാത്ത് ആണ് രാഹുല്‍ എന്നാണ് ആര്‍ഷോയുടെ പ്രതികരണം. ഇതു പുറത്തുവന്നതിനു പിന്നാലെ തലയറഞ്ഞു ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എഐഎസ്എഫ് നേതാവും സഹപാഠിയുമായ പെണ്‍കുട്ടിയെ പരസ്യമായി മാറില്‍ കയറിപ്പിടിക്കുകയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്‍ഷോ തന്നെ ഇത്തരമൊരു ചാരിത്ര്യപ്രസംഗം നടത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസത്തിനുപിന്നില്‍.
ഈ നാട്ടിലെ മനുഷ്യര്‍ക്ക് അസാമാന്യമായ ജനാധിപത്യബോധ്യം ഉള്ളതുകൊണ്ടാണ് മൈക്ക് കെട്ടി ജനകീയ വിചാരണ സദസ്സില്‍ ഒതുക്കുന്നതെന്ന് കോണ്‍ഗ്രസുകാരും യൂത്ത് കോണ്‍ഗ്രസുകാരും ഓര്‍ക്കണമെന്ന് ആര്‍ഷോ പറഞ്ഞു. ഇല്ലായിരുന്നെങ്കില്‍ പേ പിടിച്ച സൈക്കോപാത്തിനെ തെരുവില്‍ എവിടെ കണ്ടാലും കല്ലെറിഞ്ഞ് ഓടിക്കുന്ന നിലയിലേക്ക് നാട്ടിലെ മനുഷ്യര്‍ എത്തുമായിരുന്നുവെന്നുമൊക്കയാണ് ദളിത് പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമത്തിനു കേസ് നേരിട്ട ആര്‍ഷോയുടെ മുന്നറിയിപ്പ്.
ഉഭയസമ്മതപ്രകാരം അശ്‌ളീല ചാറ്റുകള്‍ നടത്തിയ രാഹുല്‍ എവിടെ, സഹപാഠിയെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും കയറിപ്പിടിക്കുകയും ചെയ്ത ആര്‍ഷോ എവിടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കെതിരെ മല്‍സരിച്ചതിന്‌റെ പേരിലാണ് എഐഎസ്എഫ് വനിതാ നേതാവിനെ ആര്‍ഷോ അസഭ്യം പറയുകയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്. എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് മാറില്‍ കയറി പിടിച്ചുവെന്നും വനിതാ നേതാവ് പരാതിയില്‍ പറഞ്ഞിരുന്നു.
















