Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വീണ്ടെടുക്കണം പാര്‍ലമെന്റിന്റെ സംവാദ സംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 08:23 am IST
in Article

എം. വെങ്കയ്യ നായിഡു
മുന്‍ ഉപരാഷ്‌ട്രപതി

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് നാം പാര്‍ലമെന്റിനെ വിശേഷിപ്പിക്കുന്നത്. ആ പാര്‍ലമെന്റ് സംവിധാനത്തിന്റെ നിലവാരത്തിലുണ്ടാകുന്ന കുത്തനെയുള്ള ഇടിവ് ആരോഗ്യകരമായ പാര്‍ലമെന്ററി ജനാധിപത്യത്തിന് ഭൂഷണമല്ല. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ശബ്ദം, ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും നയ രൂപീകരണങ്ങളിലൂടെയും ഉയരേണ്ട വിശുദ്ധ ഇടമാണത്. അതിനുപകരം തുടര്‍ച്ചയായ തടസ്സപ്പെടുത്തലുകളിലൂടെ അത് നമ്മെ നിരാശപ്പെടുത്തുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വര്‍ധിച്ചുവരുന്ന ഇത്തരത്തിലുള്ള കുത്തഴിഞ്ഞ പെരുമാറ്റം മനസ്സുമടുപ്പിക്കുന്നു. പക്വതയില്ലായ്‌മ, നിരാശ, സഭയോടുള്ള അനാദരവ് എന്നിവയുടെ സംയോജനമാണ് ഇതെല്ലാം. ചില എംപിമാരുടേയും രാഷ്‌ട്രീയ നേതാക്കളുടേയും പെരുമാറ്റത്തില്‍ ഇത് പ്രകടമാണ്.

വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടക്കുന്നതിനും പൊതുജന നന്മയെക്കരുതി രൂപപ്പെടുത്തിയ നയങ്ങളില്‍ നിന്ന് സദ്ഭരണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പാര്‍ലമെന്ററി ജനാധിപത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതും മുദ്രാവാക്യം വിളികളും സഭ നിര്‍ത്തിവയ്‌ക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഈ പ്രവണത അനാരോഗ്യകരം മാത്രമല്ല, ജനാധിപത്യ ഭരണത്തിന്റെ ആത്മാവിനെ തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത്തരം മോശം പെരുമാറ്റം പാര്‍ലമെന്ററി സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തും.
പ്രവര്‍ത്തനനിരതമായ ഒരു ജനാധിപത്യത്തിന് ഏറ്റുമുട്ടലുകളല്ല, ചര്‍ച്ചകളാണ് വേണ്ടതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എല്ലാവരുടേയും കാഴ്ചപ്പാടുകള്‍ വിലമതിക്കപ്പെടുന്ന ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ആശയങ്ങള്‍ പങ്കുവയ്‌ക്കുന്നതിനെയാണ് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് നിയമനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തുക മാത്രമല്ല, വിലപ്പെട്ട സമയവും വിഭവങ്ങളും മികച്ച ഭരണത്തിനുള്ള അവസരങ്ങളും പാഴാക്കുകയും ചെയ്യും.

പക്വതയും ക്ഷമയും ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യവും എല്ലാം നല്ല പാര്‍ലമെന്റ് അംഗങ്ങളുടെ ഗുണങ്ങളാണെന്ന് നേതാക്കള്‍ മനസ്സിലാക്കണം. മുന്‍കാലങ്ങളില്‍, ഡോ. ബാബാ സാഹേബ് അംബേദ്കര്‍, സി. രാജഗോപാലാചാരി, മിനു മസാനി, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, എ.കെ. ഗോപാലന്‍, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍, ആചാര്യ കൃപലാനി, ഹിരേന്‍ മുഖര്‍ജി, ഭൂപേഷ് ഗുപ്ത, പിലൂ മോദി, സോമനാഥ് ചാറ്റര്‍ജി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, ജയ്‌പാല്‍ റെഡ്ഡി തുടങ്ങി നിരവധി മാതൃകാ പാര്‍ലമെന്റ് അംഗങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അവര്‍ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തുകയും ശക്തമായ പ്രസംഗങ്ങളിലൂടെ നമ്മെ സ്വാധീനിക്കുകയും ചെയ്തിരുന്നു. സഭാ നടപടിക്രമങ്ങളോടുള്ള അവരുടെ സമീപനത്തിലെ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായിരുന്നു രാഷ്‌ട്ര താല്‍പര്യം.

അതിവൈകാരികത സംവാദത്തെ സമ്പന്നമാക്കുന്നതിന് പകരം വഴിതെറ്റിക്കുന്നതാവരുത്. ഭാരതത്തെ പോലെ വൈവിധ്യവും ബഹുസ്വരതയുമുള്ള സമൂഹത്തില്‍ വിയോജിപ്പുകള്‍ അനിവാര്യവും അഭിലഷണീയവുമാണ്. അത്തരം വിയോജിപ്പുകള്‍ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിലാണ് കാര്യം. ബഹുമാനവും മര്യാദയും ക്രിയാത്മകതയും ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളേയും മികച്ച തീരുമാനമെടുക്കലിന് സംഭാവന ചെയ്യാന്‍ അനുവദിക്കും. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ സമവായത്തോടെയുള്ള നിയമനിര്‍മാണം സാധ്യമാക്കുമെന്ന് ചരിത്രം നമ്മോട് പറയുന്നു.

ജനങ്ങളോടുള്ള ഉത്തരവാദിത്തം ഓരോ പാര്‍ലമെന്റ് അംഗങ്ങളുടേയും മൗലികമായ കടമയാണെന്നത് ചില അംഗങ്ങള്‍ മറക്കുന്നു. തടസ്സപ്പെടുത്തലുകളും മാനദണ്ഡമാകുമ്പോള്‍, ചോദ്യം ചെയ്യലിലൂടെയും വിമര്‍ശനത്തിലൂടെയും സര്‍ക്കാരിനെ ഉത്തരവാദപ്പെടുത്താനുള്ള അവസരം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. പാര്‍ലമെന്റ് എന്ന സ്ഥാപനം കക്ഷി താല്‍പര്യങ്ങളേക്കാള്‍ വലുതാണ്.

പാര്‍ലമെന്റ് സമ്മേളനങ്ങളുടെ വിലയേറിയ ദിവസങ്ങള്‍ പ്രതിഷേധം, തടസ്സപ്പെടുത്തല്‍, ഉല്‍പാദനക്ഷമമല്ലാത്ത പെരുമാറ്റം എന്നിവയാല്‍ നഷ്ടപ്പെടുമ്പോള്‍ ജനത്തിന് അവരുടെ അവകാശം നിഷേധിക്കപ്പെടുന്നു. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നത് നമ്മുടെ നികുതിദായകരുടെ ചിലവിലാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഒരു സാധാരണക്കാരന്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ സ്വന്തം പെരുമാറ്റത്തേയും അത് അവരുടെ നിയോജകമണ്ഡലങ്ങളില്‍ ചെലുത്തുന്ന മതിപ്പിനേയും കുറിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ആത്മപരിശോധന നടത്തണം.

നഷ്ടപ്പെട്ട ആരോഗ്യകരമായ സംവാദ സംസ്‌കാരം പുനസ്ഥാപിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. ചര്‍ച്ച ചെയ്യുക, സംവദിക്കുക, ആലോചിച്ച് തീരുമാനിക്കുക, പക്ഷേ തടസ്സപ്പെടുത്തരുത്. ഇതാണ് ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത്.

രാജ്യത്തിന് അടിയന്തിരമായി വേണ്ടത്, കാഴ്ചയ്‌ക്ക് പകരം സത്തയിലേക്കുള്ള തിരിച്ചുവരവ്, തടസ്സപ്പെടുത്തലിന് പകരം സംഭാഷണം എന്നിവയാണ്.

(എം. വെങ്കയ്യ നായിഡുവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്)

 

Tags: M Venkaiah NaiduParliamentculture of debate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്പീക്കറിനെതിരായ പ്രമേയത്തെ 50 പ്രതിപക്ഷ എംപിമാർ പിന്തുണച്ചില്ല : കിരൺ റിജിജു

Editorial

കോണ്‍ഗ്രസിന്റെ തീക്കളി അനുവദിക്കരുത്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍മാര്‍ക്ക് ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം,പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച വ്യാഴാഴ്ച

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി
News

‘എന്നെ പേടിച്ച് മോദി പാർലമെന്റിൽ വരുന്നില്ലെ’ന്ന് രാഹുൽ; സസ്പൻഡുചെയ്യപ്പെട്ട എംപിമാർക്കായി സ്പീക്കറെ കണ്ടു

Vicharam

രാജ്യസഭയില്‍ നട്ടും ബോള്‍ട്ടുമില്ലാതെ ബ്രിട്ടാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.