കോട്ടയം: 11 വയസ്സുകാരി പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ വൃദ്ധന് പത്തുവര്‍ഷം തടവ്. പിഴക് മുഖത്തറയില്‍ കരുണാകരനെയാണ് (74) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസ് ശിക്ഷിച്ചത്. പ്രതി 35000 രൂപ പിഴയും അടയ്‌ക്കണം.
പിഴത്തുക അതിജീവിതയ്‌ക്ക് നല്‍കണമെന്നും കോടതി ഉത്തരവായി. 2024 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന അഭിലാഷ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ .ജോസ് മാത്യു തയ്യില്‍ ഹാജരായി. ഭാരതീയ ന്യായ സംഹിതയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
















