കോഴിക്കോട് :വിജില്‍ തിരോധാനക്കേസില്‍ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു.വിജിലിന്റെ സുഹൃത്തുക്കളായ ദീപേഷ്, നിജില്‍ എന്നിവരാണ് അറസ്റ്റിലായത്.
ആറ് വര്‍ഷം മുമ്പ് കാണാതായ എലത്തൂര്‍ സ്വദേശി വിജിലിനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തിയത്.അമിത അളവില്‍ ലഹരി മരുന്ന് നല്‍കി വിജിലിനെ ബോധരഹിതനാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം.
സരോവരം പാര്‍ക്കില്‍ കുഴിച്ചിട്ടെന്നാണ് യുവാക്കള്‍ മൊഴി നല്‍കിയത്.2019 ലാണ് എലത്തൂര്‍ സ്വദേശി വിജിലിനെ കാണാതായത്. കാണാതാവുമ്പോള്‍ 29 വയസായിരുന്നു പ്രായം.
















