Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവ്; ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം ഭരണസമിതി അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2025, 02:54 pm IST
in Thiruvananthapuram, Kerala

തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാര കുറവെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. പോഷകാഹാര കുറവുള്ള കുട്ടികള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല. ഇതുമൂലം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ക്കുവരെ തുടര്‍ച്ചയായി രോഗങ്ങളുണ്ടാകുന്നതായും റിപ്പോര്‍ട്ട്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തല്‍. തൈക്കാട് ആശുപത്രിയില്‍ നിന്ന് മാസത്തിലൊരിക്കല്‍ ഡയറ്റീഷനെത്തിയാണ് ശിശുക്ഷേമസമിതിയിലെ കുട്ടികളുടെ ഭക്ഷണക്രമവും ആരോഗ്യവും പരിശോധിക്കുന്നത്. ഡയറ്റീഷന്‍ നില്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുട്ടികളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാന്‍ ഡയറ്റീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം സമിതി ഭരണസമിതി അവഗണിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകാഹാര കുറവുള്ള കുട്ടികളെ വേര്‍തിരിച്ച് പോഷകമൂല്യം കൂടുതലുള്ള ഭക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശവും അട്ടിമറിച്ചു. ഇതേത്തുടര്‍ന്നാണ് കുട്ടികള്‍ക്ക് കൃത്യമായ അളവിലും അനുപാതത്തിലും ഭക്ഷണം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്ഥിരം ഡയറ്റീഷനെ നിയമിക്കണമെന്ന ആവശ്യമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ആഫീസര്‍ക്ക് കൈമാറിയത്. നിലവില്‍ ഇവിടെ മാസത്തിലൊരിക്കലാണ് ഡയറ്റീഷ്യന്‍ എത്തി പരിശോധിക്കുന്നത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള നൂറോളം കുട്ടികളാണ് ശിശുക്ഷേമസമിതിയിലെ അന്തേവാസികള്‍.

അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് 1960 ല്‍ ആരംഭിച്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നടത്തിപ്പ് കുറേക്കാലമയി കുത്തഴിഞ്ഞ അവസ്ഥയിലാണ്. കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിലുള്‍പ്പെടെ ആയമാര്‍ ഉപദ്രവിക്കുന്നവിവരം കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. ഉറക്കത്തില്‍ മൂത്രമൊഴിച്ചു എന്ന കാരണത്താല്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിലുള്‍പ്പെടെ മുറിവേല്‍പ്പിച്ച സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെ പ്രതിയാക്കി അന്ന് ഭരണസമിതി മുഖം രക്ഷിക്കുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച മറ്റൊരു ആയ സംഭവം പുറത്തുപറഞ്ഞതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്കേല്‍പ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഭരണസമിതിയുടെ ഗുരുതര വീഴ്ചയ്‌ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ രാഷ്‌ട്രീയ സംരക്ഷണവും ലഭിച്ചു. അമ്മ വന്ന് ചോദിച്ചിട്ടും കുഞ്ഞിനെ ദത്ത് നല്‍കിയതും കുഞ്ഞുങ്ങളെ ദത്തുനല്‍കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സംഭവവും ഒതുക്കിത്തീര്‍ത്തിരുന്നു. ചില കുഞ്ഞുങ്ങള്‍ കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ മരണപ്പെട്ടതായും നേരത്തെ ആരോപണമുയര്‍ന്നിട്ടുണ്ട്.

ഭരണസമിതിയിലേക്ക് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കളെ കുത്തിനിറച്ചും സിപിഎം ആശ്രിതരെ ജീവനക്കാരായി തിരുകിക്കയറ്റിയും പാര്‍ട്ടിവളര്‍ത്താനുള്ള നീക്കത്തിനിടയില്‍ അന്തേവാസികളായ കുട്ടികളെ അവഗണിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ ദത്ത് നല്‍കുന്നതിലുള്‍പ്പെടെ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. സിപിഎമ്മിന്റെ നേതാക്കളുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുവാനുള്ള സ്ഥാപനമായി ശിശുക്ഷേമസമിതി മാറ്റിയിരിക്കുകയാണ്.

Tags: DiseaseHealth DepartmentmalnutritionChild Welfare Committeeseverely malnourished childrenlack of progressconstant illnesshealth concerns
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

പി ജി ഡോക്ടര്‍മാര്‍ വെളളിയാഴ്ച നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു

Kerala

മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു: മാരാരിക്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് 21 ദിവസം അവധി

Kerala

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍

Kerala

മനുഷ്യക്കടത്ത്? പാലക്കാട്ടെ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി; ബിഹാറിൽ നിന്നും കൊണ്ടുവന്നത് കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.