ന്യൂദൽഹി: ഹൈക്കോടതി, വിചാരണ കോടതി വിധികളിൽ വാദികൾക്കും വാദികളുടെ ബന്ധുക്കൾക്കും ഇനി അപ്പീൽ പോകാം. നിർണായകമായ സുപ്രീം കോടതി വിധി നീതിന്യായ മേഖലയിൽ വലിയ മാറ്റമാണ് വരുത്തുക. ഇതുവരെ ഭരണകൂടത്തിനും പരാതിക്കാരനും മാത്രമാണ് ഇതിന് അധികാരമുണ്ടായിരുന്നത്. ക്രിമിനൽ കേസുകളുടെ കാര്യത്തിലാണ് കോടതി വിധി.
ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൻ്റേതാണ് 58 പേജുള്ള വിധി. പ്രതിക്ക് കോടതി വിധികളിൽ അപ്പീൽ പോകാം. വാദിക്ക് സാധ്യമല്ലായിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ വാദിക്കും (ഇരയ്‌ക്കും) വാദിയുടെ നിയമപരമായ അവകാശികൾക്കും അപ്പീൽ നൽകാം.
പൗരന്റെ അവകാശം സംബന്ധിച്ച പുതിയ ഒരു വാതിൽ കൂടിയാണ് സുപ്രീം കോടതി തുറന്നിരിക്കുന്നതെന്ന് നിയമജ്ഞർ നിരീക്ഷിക്കുന്നു.
















