കൊച്ചി: എല്ലാം പരിശോധിക്കപ്പടണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്നും ജെബി മേത്തര്‍ എംപി. ഇപ്പോഴും പല പുകമറകളുണ്ട്. വിഷയം വ്യക്തിപരമാണ്.
സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടുപോലും ധാര്‍മികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോണ്‍ഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്. പരാതിക്കാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ജെബി പറഞ്ഞു.
















