പാലക്കാട് : ജനങ്ങളെ വിഡ്ഢികളാക്കുന്ന രീതിയാണ് കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി നേതാക്കളും പരോക്ഷമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്‌ക്കുന്നുണ്ട്.
പാലക്കാട് തൃക്കണ്ണാപുരത്തെ രാഹുല്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ സിസിടിവി പരിശോധിക്കണം. എംഎല്‍എ സ്ഥാനം രാജിവെച്ച് തുടര്‍ നടപടികളിലേക്ക് കടക്കണമെന്നും ബി ജെ പി സമരം തുടരുമെന്നും പ്രശാന്ത് ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്രാന്‍സ്‌വുമണ്‍ ആവന്തിക സ്‌ക്രീന്‍ഷോട്ട് അയച്ചുതന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താന്‍ അവരോട് പറഞ്ഞത്. മറുപടി പറയേണ്ട കാര്യങ്ങളില്‍ നിന്ന് രാഹുല്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറുകയാണന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടം രാജിവയ്‌ക്കേണ്ടി വരുമെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.എന്നാല്‍ രാജിവെക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടം സൂചന നല്‍കുന്നത്. തനിക്ക് പറയാന്‍ ഉള്ളത് കേള്‍ക്കണമെന്ന് രാഹുല്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ഇതേതുടര്‍ന്് രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയില്‍ അന്തിമ തീരുമാനം ഉണ്ടാവുക.
















