റായ്‌പൂര്‍: സ്വാതന്ത്ര്യദിനത്തിന് പതാക ഉയര്‍ത്തിയതിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ യുവാവിനെ മാവോയിസ്റ്റുകള്‍ ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നു. കാങ്കര്‍ ജില്ലയിലെ മാഡ് പ്രദേശത്തെ ബിനഗുണ്ട ഗ്രാമത്തില്‍ താമസിക്കുന്ന മനീഷ് നരേതി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഗസ്ത് 15ന് ഗ്രാമത്തിലെ ജനങ്ങള്‍ മനീഷ് നരേതിയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി ഭാരത് മാതാ കീ ജയ് വിളിച്ചിരുന്നു. അടുത്ത ദിവസം രോഷാകുലരായ മാവോയിസ്റ്റുകള്‍ ആള്‍ക്കൂട്ട വിചാരണ നടത്തി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
മനീഷ് പോലീസിന്റെ രഹസ്യ ചാരനാണെന്ന് മവോയിസ്റ്റുകള്‍ ആരോപിച്ചിരുന്നു. യുവാവിനെ തങ്ങള്‍ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകള്‍ മാവോയിസ്റ്റുകള്‍ ഗ്രാമത്തില്‍ പതിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.











