Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലക്കാട് ആര്‍ ശേഷാമണി: ഒതുക്കത്തിന്റെ ഔജ്ജ്വല്ല്യം

ഡോ. കെ. പരമേശ്വരന്‍ by ഡോ. കെ. പരമേശ്വരന്‍
Aug 24, 2025, 06:15 am IST
in Samskriti

mrudam

famous mridangam player1974ലോ 75ലോ ആണ്, തിരുവനന്തപുരം സുരേന്ദ്രന്‍ മാഷ് കോഴിക്കോട്ടെ താമസസ്ഥലത്ത് വച്ച് എനിക്കും മറ്റൊരു ശിഷ്യനും മിശ്ര ചാപ്പു താളത്തിലൊരു തനി സെറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ചിരിക്കുന്ന മുഖവും സൗമ്യ ഭാവവുമായി ഒരാള്‍ അവിടേക്ക് കടന്നു വന്നതും ക്ലാസിന് അലോസരമൊന്നുമുണ്ടാക്കാതെ ഒരു വശത്ത് ശ്രദ്ധാപൂര്‍വം ഇരിപ്പുറപ്പിച്ചതും.

പുതിയൊരു അപരിചിതന്‍ കേള്‍വിക്കാരനായി എത്തിയത് കൂട്ടുകാരനും എനിയ്‌ക്കും ആദ്യമൊരല്‍പ്പം ആകാംഷയും പിരിമുറുക്കവും സൃഷ്ട്ടിച്ചു എങ്കിലും സുരേന്ദ്രന്‍ മാഷ്‌ക്ക് അദ്ദേഹം അപരിചിതനല്ലാ എന്ന് തിരിച്ചറിവ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി. അതിനിടയില്‍ എപ്പോഴോ ആണ് കൃത്യമായി താളമിടുകയായിരുന്ന അദ്ദേഹത്തിന്റെ സാമാന്യത്തിലധികം ദീര്‍ഘിച്ച കൈവിരലുകള്‍ ഞാന്‍ ശ്രദ്ധിച്ചത്. കൂടെ മൃദംഗം വായിച്ചിരുന്ന സുഹൃത്തും ഞാനും ഒരേ സമയത്ത് ഇത് ശ്രദ്ധിച്ചതും രണ്ടു പേരുടെയും അത്ഭുതവും ആദരവും നിറഞ്ഞ മുഖഭാവവും ഇന്നോര്‍ക്കുമ്പോള്‍ കൗതുകകരമായി തോന്നുന്നു.

ക്ലാസു കഴിഞ്ഞപ്പോള്‍ രണ്ടു പേരും നല്ലവണ്ണം വായിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ മാഷെ ഗുരുവായി കിട്ടിയത് ഇരുവരുടേയും ഭാഗ്യമാണെന്നും ധാരാളം സാധകം ചെയ്യണമെന്നും പറഞ്ഞിട്ട് മാഷോട് എന്തോ സ്വകാര്യവും പറഞ്ഞ് അദ്ദേഹം വന്നപോലെ തന്നെ അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീടാണ് ആ വന്നിരുന്നത് കോഴിക്കോട് ആകാശവാണിയില്‍ മാഷുടെ സഹപ്രവര്‍ത്തകനും മൃദംഗവിദ്വാനുമായ പാലക്കാട് ശേഷാമണി സാറാണ് എന്ന് സുരേന്ദ്രന്‍ മാഷ് വെളിപ്പെടുത്തിയത്. അന്നേ ദിവസം കാലത്തു കൂടി അദ്ദേഹം ആരുടെയോ അര മണിക്കൂര്‍ കര്‍ണാടക സംഗീത പരിപാടിയില്‍ വളരെ ലളിതവും സുഖദവുമായ രീതിയില്‍ മൃദംഗം വായിച്ച കാര്യം അക്കാലത്ത് കോഴിക്കോട്ട് സജീവമായിരുന്ന ഞങ്ങളുടെ യുവകര്‍ണാടക സംഗീത രസികരുടെ സംഘത്തില്‍ ആരോ പറഞ്ഞിരുന്നു എന്നത് ആകസ്മികമായി തോന്നി.

സങ്കീര്‍ണമായ കണക്കുകളോ വിദഗ്ധമായി മെനഞ്ഞെടുത്ത കോരുവകളോ അല്ലായിരുന്നു ശേഷാമണി സാറിന്റെ മൃദംഗവായനയുടെ ജീവന്‍. നീണ്ടതും വളരെ കൃത്യവുമായ ആ വിരലുകള്‍ വലന്തലയില്‍ സൃഷ്ട്ടിക്കുന്ന ചൊല്‍ക്കെട്ടുകളുടെ വ്യക്തത അത്ഭുതാവഹമായിരുന്നു. പലപ്പോഴും തുടക്കക്കാരായിരുന്ന ഞങ്ങളൊക്കെ ഉപയോഗിച്ചിരുന്ന വളരെ ഡയറക്ടായ ചൊല്‍ക്കെട്ടുകളും മുത്തായിപ്പുകളും കോരുവകളും അദ്ദേഹം റേഡിയോ കച്ചേരികളില്‍ ഉപയോഗിച്ചിരുന്നതു കേട്ട് ഞങ്ങള്‍ അത്ഭുതം കൂറിയിട്ടുണ്ട്. പിന്നീടാണ് അവ ഏറെ കണക്കു കൂട്ടലുകളും കൃത്യതയും വേണ്ട, സമത്തില്‍ (താളവട്ടത്തിന്റെ തുടക്കം) നിന്നും മാറി സങ്കീര്‍ണമായ ഇടങ്ങളില്‍ ആണ് ശേഷാമണി സാര്‍ നിസാരമെന്നോണം പൂര്‍ണമായ വ്യക്തതയോടെ ഈ ചൊല്‍ക്കെട്ടുകളും മറ്റും വായിച്ചിരുന്നത് എന്ന് മനസിലായത്. അതോടെ അദ്ദേഹത്തോടുള്ള ബഹുമാനം കൂടിയതേയുള്ളു.

വിളംബകാലത്തിലും താഴ്ന്ന ശ്രുതിയിലും അക്ഷരശുദ്ധിയോടെ പാടി പ്രശസ്തനായ മഞ്ഞപ്ര എം.ഡി. രാമനാഥന്റെ അടുത്ത ബന്ധുവായിരുന്നു പാലക്കാട് ശേഷാമണി അയ്യര്‍. കര്‍ണാടക സംഗീതം അലയൊലിയുതിര്‍ത്ത മറ്റൊരു പാലക്കാടന്‍ ഗ്രാമമായ പള്ളിപ്പുറത്ത് 1928ലാണ് ശേഷാമണി അയ്യരുടെ ജനനം. പാലക്കാട് മണി അയ്യരുടെ ആദ്യ ഗുരുവായിരുന്ന ചാത്തപുരം സുബ്ബയ്യരില്‍ നിന്നും മൃദംഗം അഭ്യസിച്ച ശേഷാമണിക്ക് സാക്ഷാല്‍ പാലക്കാട് മണി അയ്യരില്‍ നിന്നും അനുഗ്രഹാശ്ശിസ്സുകള്‍ ലഭിച്ചിട്ടുണ്ട്.

വളരെ ചെറുപ്രായം മുതല്‍ തന്നെ അക്കാലത്ത് ഏറെ പ്രശസ്തനായിരുന്ന പുതുക്കോട്ട ശ്രീ ഗോപാലകൃഷ്ണ ഭാഗവതരുടെ ഭജനയ്‌ക്ക് ശ്രീ ശേഷാമണി ധാരാളം മൃദംഗം വയിച്ചിട്ടുണ്ട്. ചൊല്‍ക്കെട്ടുകള്‍ക്ക് വ്യക്തത വരാനും കാലപ്രമാണം ഏറ്റിയും താഴ്‌ത്തിയും വായിക്കാനും ഭജനയ്‌ക്ക് പക്കവാദ്യം വായിക്കുന്നത് ഏറെ സഹായകമാണ് എന്ന് ശേഷാമണി സാര്‍ എപ്പോഴും പറഞ്ഞിരുന്നു.

അക്കാലത്തു തന്നെയാണ് പ്രശസ്തരുടെയും പ്രഗത്ഭരുടെയും കൂത്തരങ്ങായിരുന്ന കോഴിക്കോട് ആകാശവാണിയില്‍ നിലയ വിദ്വാനായി ശേഷാമണി സാറിന് നിയമനം ലഭിച്ചത്. ഗോപാലകൃഷ്ണ ഭാഗവതരുടെ അനുഗ്രഹ ആശ്ശിസ്സുകളോടെ ജോലിയില്‍ പ്രവേശിച്ച ശേഷാമണി സാറിന് തന്റെ പ്രവര്‍ത്തന മേഖല വിപുലമാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനും ആകാശവാണി നിയമനം സഹായകമായി.

ഒരുകാലത്തും പേരിനോ പ്രശസ്തിക്കോ മെനക്കെട്ടിട്ടില്ലാത്ത ശേഷാമണി സാറിന് നല്ലൊരു പെരുമ ലഭിക്കാന്‍ ആകാശവാണി നിയമനം വഴിവച്ചു എന്നു തന്നെ പറയാം. ധാരാളം റേഡിയോ പരിപാടികള്‍ക്കും സംഗീതക്കച്ചേരികള്‍ക്കും പക്കം വായിച്ച് അനുഭവജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ ആകാശവാണി ശേഷാമണി സാറിനെ ഒട്ടധികം സഹായിച്ചു.

1970 കളുടെ അവസാനം ഒട്ടൊക്കെ അപ്രതീക്ഷിതമായി, എന്നു തന്നെ പറയാം, പുതുതായി കോയമ്പത്തൂരില്‍ ആരംഭിച്ച റേഡിയോ നിലയത്തിലേക്ക് ശേഷാമണി സാറിന് സ്ഥലംമാറ്റം ലഭിച്ചു. ക്ഷേത്രങ്ങളും മറ്റ് സാംസ്‌ക്കാരിക സ്ഥാപനങ്ങളും ധാരാളമുള്ള കോയമ്പത്തൂരില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശേഷാമണി സാറിന് സാധിച്ചു. അദ്ദേഹം നിരവധി പേര്‍ക്ക് മൃദംഗത്തിന്റെ, ബാലപാഠങ്ങള്‍ സ്‌നേഹവാത്സല്ല്യത്തോടെ പറഞ്ഞു കൊടുത്തിരുന്ന കാര്യം വയലിന്‍ വിദ്വാന്‍ കോവൈ ബാലസുബ്രഹ്‌മണ്യന്‍ അനുസ്മരിച്ചിട്ടുണ്ട്.

പ്രായ സ്ഥാന ഭേദമെന്യേ ആര്‍ക്കും പക്കം വായിക്കാനുള്ള ശേഷാമണി സാറിന്റെ സന്നദ്ധത മാതൃകാപരമായിരുന്നു എന്ന് കോയമ്പത്തൂരില്‍ അദ്ദേഹത്തിന്റെ സുഹൃത്തും അഭ്യുദയകാംഷിയുമായിരുന്ന കോയമ്പത്തൂര്‍ മോഹന്റാം എന്ന ഘടം വിദ്വാന്‍ അനുസ്മരിക്കുന്നു. ചെറിയ കോരുവകകളും സജീവത തുളുമ്പുന്ന നടകളും കൊണ്ട് നെയ്‌തെടുത്ത ആ മൃദംഗ വാദന രീതി ഏറെ ആരാധ്യവും അനുകരണയോഗ്യവുമാണെന്നാണ് മോഹന്റാമിന്റെ അഭിപ്രായം.

ശേഷാമണി സാറിന്റെ എല്ലാ മക്കളും പലനിലയില്‍ സംഗീകലോകത്തു തന്നെയുണ്ട്. ഒരു മകന്‍ ചെന്നൈയില്‍ സംഗീത വിദ്യാലയം നടത്തുന്ന രാമനാഥനും മറ്റൊരാള്‍ പ്രമുഖ ഘടം വിദ്വാന്‍ എസ്.വി. രമണിയുമാണ്.

ആകാശവാണിയില്‍ നിന്നും പിരിഞ്ഞ ശേഷം പാലക്കാട്ട് സ്ഥിരതാമസം ആക്കിയ ശേഷാമണി സാര്‍ 200 ലാണ് അവിടെ രാമനാഥപുരത്തില്‍ വച്ച് ഭഗവദ് പാദാരവിന്ദങളില്‍ ലയിച്ചത്. ലാളിത്യവും ഒതുക്കവും മുഖമുദ്രകളായിരുന്ന മറ്റൊരു മൃദംഗവാദന ശൈലിയുടെ പ്രയോക്താവായിരുന്ന ശേഷാമണി സാറിന്റെ സ്മരണകള്‍ക്ക് എന്നും പുതുജീവനുണ്ടാകട്ടെ.

Tags: അങ്ങനെ ഇവര്‍ പാടിപാലക്കാട് ആര്‍ ശേഷാമണിPalakkad R. Seshamanifamous mridangam player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.