വയനാട്: കല്‍പ്പറ്റയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുട്ടിയെ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ പന്ത്രണ്ടുകാരനെ ആണ് സംഘം ചേര്‍ന്ന് ആക്രമിച്ചത്.കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്.
വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മകനെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നും കുട്ടി പ്രതികരിച്ചതോടെ സംഘം ചേര്‍ന്ന് തലയ്‌ക്ക് അടിക്കുകയായിരുന്നുവെന്നും മാതാവ് പറഞ്ഞു.
പരിക്കേറ്റ വിദ്യാര്‍ഥി കൈനാട്ടി ജനറല്‍ ആശുപത്രിയിലും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
















