കോട്ടയം : പാമ്പാടിയില്‍ ദേശീയപാതയില്‍ കാറപകടത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ചേന്നംപള്ളിക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയ ഇവര്‍ ശനിയാഴ്ച രാവിലെ തിരികെ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊന്‍കുന്നം സ്റ്റേഷനിലെ എസ്.ഐ അനില്‍, എ.എസ്.ഐ ജോണ്‍സണ്‍.എസ്, സി.പി.ഒ ശ്രീജിത്ത് എന്നിവരാണ് അപകടത്തില്‍പെട്ടത്. ശ്രീജിത്തിന്റെ പരിക്ക് ഗുരുതരമാണ്.അപകടത്തെ തുടര്‍ന്ന് പാമ്പാടി എസ്.ഐ ഉദയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൂവരേയും ആശുപത്രിയില്‍ എത്തിച്ചു.
















