കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വെട്ടേറ്റയാള്‍ മരിച്ചു. ഭരണങ്ങാനം ഇടമറ്റം എഫ്‌സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശിയായ സൂര്യ(അറുമുഖം ഷണ്‍മുഖവേല്‍,38) ആണ് മരിച്ചത്. സംഭവത്തില്‍ വാടക വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്ക് അറസ്റ്റിലായി.
കഴിഞ്ഞദിവസം രാത്രി വാക്ക് തര്‍ക്കത്തിനിടെ കാര്‍ത്തിക് വെട്ടുകത്തിക്ക് സൂര്യയെ വെട്ടുകയായിരുന്നു. കഴുത്തിലും മുഖത്തും മാരകമായ മുറിവേറ്റ സൂര്യയെ പാല ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാ സ്റ്റേഷന്‍ എസ്എച്ച്ഒ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
















