തിരുവനന്തപുരം : താൻ ജീപ്പിൽ കയറുന്നത് ക്യാമറകൾ പകർത്തുന്നുവെന്ന് ഉറപ്പാക്കാൻ ഒരു പോലീസുകാരൻ താത്പര്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസമാണ് നടൻ മാധവ് സുരേഷ് പറഞ്ഞത് . നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയുന്നത്. അത് ഫാക്ട്ചെക്ക് പോലും ചെയ്യാതെയാണെന്നും മാധവ് പറഞ്ഞിരുന്നു. അതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ.
മദ്യപിച്ച് വാഹനം ഓടിച്ച മന്ത്രി പുത്രന്‍’ എന്ന വാര്‍ത്തയ്‌ക്ക് വേണ്ടി ചെയ്ത പണിയാണ് ചീറ്റി പോയത്. കാരണം ആ പയ്യന്‍ ജനിച്ചത് നല്ല തന്തയ്‌ക്കാണ്. അത് നല്ല തന്തയ്‌ക്ക് ജനിച്ചാല്‍ മാത്രമേ മനസ്സിലാകൂ. പക്ഷപാതപരമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ അത് വളര്‍ത്ത്ദോഷം കൊണ്ടാകുമല്ലോയെന്നും യുവരാജ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….
റോഡില്‍ വച്ച് നിങ്ങളും മറ്റൊരു വാഹനത്തില്‍ വരുന്ന ആളുമായ് തര്‍ക്കത്തിലേര്‍പ്പെടുന്നു….
ന്യായം ആരുടെ ഭാഗത്തോ ആകട്ടെ…. ഇടയിലേക്ക് കടന്നു വരുന്ന പോലീസ് ഓഫീസര്‍ അതില്‍ ഒരാളെ മാത്രം ബലമായി ജീപ്പില്‍ കയറ്റി കൊണ്ട് പോയി മദ്യപിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നു….
അപ്പോള്‍ മറ്റേയാളോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല…. നിഷ്പക്ഷവും നീതിയുക്തവും എന്നത് ചിലരില്‍ നിന്ന് പ്രതീക്ഷിക്കുകയേ ചെയ്യരുത്….
”മദ്യപിച്ച് വാഹനം ഓടിച്ച മന്ത്രി പുത്രന്‍” എന്ന വാര്‍ത്തയ്‌ക്ക് വേണ്ടി ചെയ്ത പണിയാണ് ചീറ്റി പോയത്….
കാരണം ആ പയ്യന്‍ ജനിച്ചത് നല്ല തന്തയ്‌ക്കാണ്…. അത് നല്ല തന്തയ്‌ക്ക് ജനിച്ചാല്‍ മാത്രമേ മനസ്സിലാകൂ….
പക്ഷപാതപരമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ അത് വളര്‍ത്ത്ദോഷം കൊണ്ടാകുമല്ലോ….
















