തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവിശ്യപ്പെട്ടു.
ഇതോടെ ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതിരോധം പൊളിഞ്ഞു.കേസോ പരാതിയോ ഇല്ലെന്ന വാദമുയര്‍ത്തിയുളള പ്രതിരോധമാണ് പൊളിഞ്ഞത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന നിലപാടില്‍ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . ഇത്തരം പരാതികള്‍ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാന്‍ ആകില്ലെന്ന നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികള്‍ വന്നേക്കുമെന്നും സതീശന്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുളളതെന്ന് വി ഡി സതീശന്‍ പറഞ്ഞു.ആരോപണങ്ങള്‍ ഉയര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത് അതിന്റെ ആദ്യ പടിയായാണ്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും.
















