Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാഹുല്‍ ഒഴിയേണ്ടത് എംഎല്‍എ സ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 09:25 am IST
in Editorial

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതികള്‍ പ്രവഹിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും സിനിമാ നടിയുമായ ഒരു യുവതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാല്‍ മറ്റ് ചില യുവതികള്‍ കൂടി ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നു. രാഹുല്‍ തങ്ങളോട് വളരെ മോശമായാണ് പെരുമാറിയതെന്ന് സാക്ഷ്യപ്പെടുത്തുന്ന വാട്‌സ് ആപ്പ് ചാറ്റുകളും മറ്റും ഈ യുവതികള്‍ പരസ്യമാക്കിയിട്ടുണ്ട്. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് മറ്റൊരു ആരോപണവും ഉയര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഒരു മുന്‍ എംപിയുടെ മകളെ പ്രണയിച്ചുവെന്നും, പിന്നീട് ജാതിയുടെ പേരുപറഞ്ഞ് രാഹുല്‍ പിന്‍വാങ്ങിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു പുറമെയാണ് രാഹുല്‍ തന്നെ ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും, അവിടെവച്ച് ബലാത്സംഗം ചെയ്യണമെന്നു ആവശ്യപ്പെട്ടതായും ഒരു ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ വെളിപ്പെടുത്തല്‍. ഈ ആരോപണങ്ങള്‍ മഞ്ഞുമലയുടെ മേല്‍ ത്തുമ്പുമാത്രം ആവാനാണ് സാധ്യത. ഇനി എന്തൊക്കെയാണ് പുറത്തുവരാനുള്ളതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

രാഹുലിനെതിരായി വന്നിരിക്കുന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ പ്രതിക്കൂട്ടിലാണ്. കാരണം അതീവ ഗുരുതരമായ ഈ ആരോപണങ്ങളെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നു. ഇരയായ ഒരു യുവതി തന്നോട് ഇക്കാര്യം നേരിട്ട് പറഞ്ഞിരുന്നുവെന്ന് സതീശന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ ‘പ്രതി’ പാര്‍ട്ടിയിലെ സ്വപക്ഷക്കാരനായതിനാല്‍ പ്രശ്‌നം ഒതുക്കി ത്തീര്‍ക്കുകയായിരുന്നുവത്രേ. രാഹുലുമായി അടുപ്പമുള്ള ഷാഫി പറമ്പിലിനെപ്പോലുള്ള നേതാക്കള്‍ക്കും കാര്യങ്ങള്‍ അറിയാമായിരുന്നു എന്നുവേണം കരുതാന്‍. അവരുടെ മൗനം കുറ്റസമ്മതമായി കരുതേണ്ടിവരും. രാഹുലിനും ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടാവുമെന്നും, അങ്ങനെ സംഭവിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാലുള്ള അവസ്ഥയായിരിക്കുമെന്നും ഈ നേതാക്കള്‍ ഭയപ്പെടുന്നുണ്ട് എന്നുവേണം സംശയിക്കാന്‍. പല കോണ്‍ഗ്രസ് നേതാക്കളുടെയും സദാചാരം സംബന്ധിച്ച ട്രാക് റെക്കോര്‍ഡ് മലയാളികള്‍ക്ക് നന്നായി അറിയാവുന്നതാണല്ലോ. ഇപ്പോഴത്തെ സാഹചര്യത്തിലും രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ഇക്കൂട്ടര്‍ നടത്തുന്നതായി വേണം കരുതാന്‍. ഇതിന്റെ ഭാഗമാണ് രാഹുലിനെക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവപ്പിച്ചതെന്നാണ് മനസ്സിലാക്കേണ്ടത്. ഇരകളുടെ ആരോപണങ്ങള്‍ പരാതികളായി എത്താതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടാവാം.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത് എന്തോ മഹാകാര്യമാണെന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ രാജി കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യം മാത്രമാണ്. ഒരു സെക്‌സ് മാനിയാക്കാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന വ്യക്തി എംഎല്‍എയായി തുടരുന്നതിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. എംഎല്‍എയായി തുടരാനുള്ള ഒരു യോഗ്യതയും രാഹുലിനില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. തന്നെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ രാഹുലിനെതിരെ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ നടപടിയെടുക്കാന്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണത്രേ. സിപിഎമ്മുകാര്‍ പ്രതികളാകുന്ന പല കേസുകളിലും പോലീസ് പ്രയോഗിക്കുന്ന അടവുനയമാണിത്. രാഹുലിനെ രക്ഷിക്കാനാണ് ഈ നിയമോപദേശം തേടല്‍. ഇതിന് വിരുദ്ധമായി ചില സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ഇടതുപക്ഷത്തെ മാങ്കൂട്ടത്തിലുമുണ്ടല്ലോ സര്‍ക്കാര്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാര്‍.

Tags: Rahul Makootathilsexual harassment complaintPalakkad MLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം

Kerala

രാഹുലിനെതിരെയുള്ള രണ്ടാമത്തെ പീഡനക്കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും; കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത

Kerala

അടച്ചിട്ട മു റിയിൽ ഒന്നര മണിക്കൂർ വാദം; ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി, ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് രാഹുൽ

Kerala

യുവതിയുടെ മൊബൈൽ ഫോൺ എസ് ഐ ടി കസ്റ്റഡിയിൽ; രാഹുലിനെതിരായ തെളിവുകള്‍ക്കായി ശാസ്ത്രീയ പരിശോധന നടത്തും

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? ഖുശ്ബു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.