കൊച്ചി: പള്ളുരുത്തിയില്‍ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പെയിന്റിംഗ് ജോലിക്ക് എത്തിയപ്പോഴാണ് അപകടം. വികാസിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പൊളളലേറ്റു.കോര്‍പ്പറേഷന്‍ കെട്ടിടം പെയിന്റ് ചെയ്യാന്‍ ഇരുമ്പ് പൈപ്പില്‍ ബ്രഷ് ഘടിപ്പിച്ചിരുന്നു. ഇത് വൈദ്യുതിക്കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്.
കാക്കനാടുള്ള കോണ്‍ട്രാക്ടറുടെ കീഴിലാണ് വികാസ് ജോലിചെയ്തുവന്നത്. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിയില്‍ പിടിച്ച രണ്ടുപേര്‍ക്കാണ് പൊളളലേറ്റത്.
















