കൊച്ചി:കോതമംഗലത്ത് ആള്‍ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കില്‍ സ്ത്രീയുടെ മൃതദേഹം.വെളളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.ഏകദേശം 60 വയസുള്ള സ്ത്രീയുടെ മൃതദേഹമെന്നാണ് പൊലീസ് കരുതുന്നത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വരുന്നെന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ, കോതമംഗലത്ത് കുറുപ്പംപടിയില്‍ നിന്ന് 60 വയസുളള സ്ത്രീയെ കാണാതായെന്ന കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.
















