ബംഗളൂരു: നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ ബംഗളൂരു എ&എ ചിട്ട് ഫണ്ട്‌സ് ഉടമ ആലപ്പുഴ രാമങ്കരി സ്വദേശി ടോമി വര്‍ഗീസിനും ഭാര്യ ഷൈനി ടോമിക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന ഉപാധിയോടെയാണ് ബംഗളൂരു സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. ഒളിവില്‍ പോയതല്ലെന്നും വ്യക്തിപരമായി ആവശ്യത്തിനാണ് കെനിയയിലേക്ക് പോയതെന്നുമായിരുന്നു ദമ്പതികള്‍ കോടതിയെ അറിയിച്ചത്.
ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട് ഫണ്ട്‌സ് എന്ന കമ്പനിയുടെ ഉടമകളായ ദമ്പതികള്‍ ഇരുപത് വര്‍ഷമായി ചിട്ടി നടത്തി വരികയായിരുന്നു. പള്ളികളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളാണ് തട്ടിപ്പിനിരയായ ഭൂരിഭാഗം പേരും.
265 പേരാണ് ചിട്ടികമ്പനിക്കെതിരെ പരാതി നല്‍കിയത്. നിലവില്‍ സിഐഡി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
















