ന്യൂദല്‍ഹി: രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ച പുതിയ ആദായ നികുതി നിയമത്തില്‍ ഭാഷ ലളിതവും യുക്തിസഹവുമാക്കി എന്നതാണ് പ്രധാനമായും മോദി സര്‍ക്കാര്‍ ചെയ്തത്. നിലവിലെ നിയമത്തില്‍ 5.12 ലക്ഷം വാക്കുകളുണ്ടായിരുന്നത്് 2.6 ലക്ഷം ആക്കി. 47 അധ്യായങ്ങളുണ്ടായിരുന്നത് 23 ആയി. വകുപ്പുകള്‍ 819 ല്‍ നിന്ന് 536 ആക്കി. 39 പട്ടികകളും 40 ഫോര്‍മുലകളും ഉള്‍പ്പെടുത്തി. സാമ്പത്തിക വര്‍ഷം സംബന്ധിച്ച് ആദായ നികുതി ദായകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന പ്രയോഗങ്ങളില്‍ വ്യക്തതവരുത്തി.
പുതിയ നിയമത്തില്‍ ടാക്‌സ് ഇയര്‍ എന്ന ഒറ്റ പ്രയോഗമേ ഉള്ളൂ ഏപ്രില്‍ ഒന്നിന് തുടങ്ങി തൊട്ടടുത്ത വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുന്നതിനെയാണ് സാമ്പത്തിക വര്‍ഷം എന്ന് വ്യവക്ഷിക്കുന്നത്. ഈ കാലയളവിലെ വരുമാനത്തിലാണ് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം നികുതി ഈടാക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ആരോപണ വിധേയന്റെ കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ പാസ്സ്വേര്‍ഡ് ലഭ്യമല്ലെങ്കില്‍ അത് ബലമായി തുറക്കാനും നുഴഞ്ഞുകയറാനുള്ള അധികാരം പുതിയ നിയമത്തിലുണ്ട്
















