തൃശൂര്‍: യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് ഗള്‍ഫിലേക്കു കടന്ന യുവാവ് മാസങ്ങള്‍ക്കു ശേഷം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ അറസ്റ്റിലായി. എടക്കഴിയൂര്‍ വട്ടംപറമ്പില്‍ ഇമ്രാജിനെയാണ് (37) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് സെപ്റ്റംബറില്‍ മുപ്പതുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞതോടെ ഇമ്രാജ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇമ്രാജ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസിന്‌റെ പശ്ചാത്തലത്തില്‍ അറസ്റ്റിലാവുകയായിരുന്നു. എസ്.എച്ച്.ഒ. എം.കെ. രമേഷിന്‌റെ നേതൃത്വത്തില്‍ വടക്കേകാട് പൊലീസ് പ്രതിയെ ഏറ്റുവാങ്ങി.
















