തിരുവനന്തപുരം: ബസ്സില്‍ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടന്‍ മോഹന്‍ലാല്‍. ബസ്സില്‍ കയറിയപ്പോള്‍ പഴയ കോളജ് കാലം ഓര്‍മ്മ വന്നോ എന്ന മാധ്യമ പ്രവരര്‍ത്തകരുടെ ചോദ്യത്തിന് അത് ബസ്സ് കാണുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചിരിയോടെയുള്ള മറുപടി.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓര്‍മ്മ എക്‌സ്പ്രസ്സ്’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കോളജില്‍ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സില്‍ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസ്സുകള്‍ ഒന്നുമില്ലായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് സൗകര്യങ്ങള്‍ ഇന്ന് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനും സാധിച്ചു എന്നാണ് മനസ്സിലാകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരു നാട്ടിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ആ നാട് ഒരുപാട് മുന്നോട്ടുപോകുമെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകം സജ്ജമാക്കിയിരുന്ന പഴയ കെഎസ്ആര്‍ടിസി ബസിന്റെ ചവിട്ടുപടിയില്‍ ഗണേഷ് കുമാറും മോഹന്‍ലാലും ഒരുമിച്ച് നിന്ന് പഴയകാല ബസ് യാത്രാ ഓര്‍മ്മകള്‍ പുതുക്കി. അതിനുശേഷം പുതിയ വോള്‍വോ ബസില്‍ കയറി ആധുനിക സൗകര്യങ്ങള്‍ മനസ്സിലാക്കി.
കെഎസ്ആര്‍ടിസി എക്‌സ്‌പോയുടെ ഭാഗമാണ് ‘ഓര്‍മ്മ എക്‌സ്പ്രസ്സ്’ സംഘടിപ്പിക്കുന്നത്. ആദ്യ യാത്രയില്‍ സംവിധായകന്‍ പ്രിയദര്‍ശനും നടന്മാരായ മണിയന്‍പിള്ള രാജുവും നന്ദുവും ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി ഗണേഷ് കുമാറിനൊപ്പം സഞ്ചരിച്ചു.
















