Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം അറിയുക

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Aug 22, 2025, 06:23 am IST
in Samskriti

യവനചിന്തകനായിരുന്ന തെയ്‌ലസ്സ് ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ട് മുമ്പാണ് ജീവിച്ചിരുന്നത്. തെയ്‌ലസ്സിനോട് ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു: ”ഗുരോ, ഏറ്റവും പ്രയാസമുള്ളകാര്യമെന്താണ്?”

മന്ദഹാസവദനനായ ഗുരുവിന്റെ മറുപടി ഇങ്ങനെ: ”നിന്നെത്തന്നെയറിയുക.”
ഈ ചോദ്യവും ഉത്തരവും ഗ്രീക്കുകാര്‍ അപ്പോളോദേവന്റെ ക്ഷേത്രത്തിനുമുമ്പില്‍ കൊത്തിവെച്ചിട്ടുണ്ട്.

സ്വയം അറിയാന്‍ കഴിയാത്തതും ശ്രമിക്കാത്തതുമാണ് മനുഷ്യജന്മത്തിന്റെ നിഷ്ഠൂരമായ വിധിയ്‌ക്കാകമാനം കാരണമാകുന്നത്.

മനുഷ്യന്‍ ആകാശവും ഭൂമിയുമാണെന്നും അതുകീഴ്‌പ്പെടുത്തിക്കഴിഞ്ഞാല്‍ അതിനപ്പുറത്തേക്കു കുതിക്കുമെന്നും ഐതരീയോപനിഷത്തിലെ മനുഷ്യോല്‍ക്കര്‍ഷം എന്ന അനുവാകം വിശദമാക്കുന്നുണ്ട്.

ചക്രവാളത്തിന്റെ മതില്‍ക്കെട്ടില്‍ നിന്നുകൊണ്ട് ഗോളങ്ങളെടുത്തു പന്തടിക്കുന്ന മനുഷ്യന്‍ സ്വയം അവനവന്റെ ഉള്ളറിയാന്‍ ശ്രമിക്കുന്നില്ല. ഉള്ളറിയാത്ത സ്‌നേഹമാണ് വൈരമായിമാറുന്നത്.

സോഫോക്ലിസ്സിന്റെ ആന്റിഗണി എന്ന നാടകത്തില്‍ ആട്ടിടയന്മാര്‍ പാടുന്ന ഒരു സംഘഗീതിയില്‍ (കോറസ്സ്) ഇങ്ങനെയൊരുഭാഗമുണ്ട്: ”Wonders are many, but none is more
wonderful than Man” ലോകത്തിലെത്രയെത്ര അത്ഭുതങ്ങള്‍. പക്ഷേ മനുഷ്യനോളം വിചിത്രമായ മറ്റൊരത്ഭുതം വേറെയില്ല. എക്കാലത്തേയും മനുഷ്യനുവേണ്ടിയാവണം യവനനാടകകൃത്ത് ഇങ്ങനെ പാടിയത്.

ചത്തും കൊന്നും മനുഷ്യന്‍ ജയക്കൊടി നാട്ടുന്നു. ഒക്കെയും വെട്ടിപ്പിടിച്ചുമുന്നേറവേ നാം എന്തുനേടിയെന്ന് ഒട്ടുസ്വഗതമായി ചോദിക്കുക. മെച്ചപ്പെട്ട ഒരു പ്രസ്താവന നടത്താന്‍ കഴിയുമോ?
ഇവിടെയാണ് ഭര്‍ത്തൃഹരിയുടെ ഒരു ശ്ലോകം സാര്‍ത്ഥകത നേടുന്നത്.

”ആയുഃ കല്ലോലലോലം
കതിപയദിവസ
സ്ഥായിനീ യൗവ്വനശ്രീ
അര്‍ത്ഥാസങ്കല്പ
കല്പാഘനസമയ, തടി
ദ്വിഭ്രമാഭോഗപൂഗാ
കണ്ഠാശ്ലേഷോപഗുഢം
തദപിനചിരംയത്പ്രിയാഭിഃ
പ്രണീതം ബ്രഹ്‌മണ്യാസക്ത
ചിത്താ ഭവത ഭവഭയാം
ഭോധി പാരം പരീതും”

ആയുസ്സ്, തിരമാലകളെപ്പോലെ ഇളകിയാടി അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കുന്നു. യൗവ്വനത്തിന്റെ തീക്ഷ്ണമായ ഐശ്വര്യം അല്പദിവസത്തേക്കുമാത്രം. ധനമാകട്ടെ മനോരാജ്യം പോലെയാണ്. മഴക്കാലത്തെ കൊള്ളിമീന്‍പോലെയാണ് സുഖഭോഗങ്ങള്‍. പെട്ടെന്നു മിന്നിപ്രകാശിച്ചിട്ട് കാണാതാവുന്നു. ഭാര്യയുമൊത്തുള്ള കുടുംബജീവിതവും ഏറെ നീണ്ടുനില്‍ക്കുന്നില്ല.

മനസ്സിനെ ഉറപ്പിച്ചുനിര്‍ത്തുക. മനസ്സാണ് ലോകം സൃഷ്ടിക്കുന്നത്. നമുക്കു മനസ്സില്ലെങ്കില്‍ നമുക്കു ലോകവുമില്ല. ദുഃഖസുഖങ്ങളും വിണ്‍നരകങ്ങളും ഒക്കെയും മനസ്സിന്റെ സൃഷ്ടിതന്നെ.

”ഞാന്‍ പൂര്‍ണ്ണനല്ല. പക്ഷെ, പൂര്‍ണ്ണതനേടാന്‍ ഞാന്‍ യത്‌നിക്കുന്നു.” മഹാത്മാഗാന്ധി പറഞ്ഞു.

മരച്ചില്ലയില്‍നിന്നും ഉണര്‍ന്ന് പൂര്‍ണ്ണതയിലേക്കുള്ള ഉഡ്ഡയനത്തിന് ചിറകുകള്‍ സജ്ജമാക്കുക.
അതു പൂര്‍ണ്ണമാണ്.
ഇതു പൂര്‍ണ്ണമാണ്.
ആ പൂര്‍ണ്ണത്തില്‍നിന്ന് ഈ പൂര്‍ണ്ണമുയരുന്നു.

പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണമെടുത്താന്‍ പൂര്‍ണ്ണം മാത്രം.
പറന്നുപറന്ന് അവിടെയെത്തുമ്പോള്‍ ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്ന ബോധം ഒരുവനുണ്ടാവണം. അതുണ്ടാവട്ടെ.

Tags: YogaDevotionalMeditationKnow yourself
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.