മുംബയ് : മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ബോയ്‌സാര്‍ വ്യാവസായിക മേഖലയിലെ മെഡ്‌ലി ഫാര്‍മയിലാണ് സംഭവം . വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.30 നും 3 നും ഇടയില്‍ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജന്‍ വാതകം ചോര്‍ന്നത്.
ആറ് തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേര്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.
















