പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്ന് ബിജെപി പാലക്കാട് സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ . രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് രംഗത്തെത്തിയത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ പാതിരാ മെസേജ് ലഭിക്കാത്തത് ഒരുപക്ഷേ സോണിയ ഗാന്ധിക്ക് മാത്രമായിരിക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കാട്ടുകോഴി എംഎല്‍എയെ ഇനി പാലക്കാട് കാലു കുത്തിക്കാന്‍ പാലക്കാട് ജനത അനുവദിക്കരുത് എന്നും ഈ നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം കാക്കാന്‍ ബിജെപിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ഒരു പെണ്ണ് പിടിയനെ ഈ നാട്ടുകാര്‍ എന്തിന് ഇനിയും സഹിക്കണമെന്നാണ് പ്രശാന്ത് ശിവന്‍ ചോദിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവച്ചില്ലെങ്കില്‍ മാങ്കൂട്ടത്തിലിന് നാട്ടില്‍ ഇറങ്ങാന്‍ പറ്റില്ല. ചാണകം മുക്കിയ ചൂലുമായി ഞങ്ങളുടെ അമ്മമാരും സഹോദരിമാരും കാത്തിരിപ്പുണ്ട്, പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
















