പാലക്കാട്: ഒറ്റപ്പാലം പാവുക്കോണത്ത് മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. തൃക്കടീരി സ്വദേശികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫവാസ്, മുഹമ്മദ് സാദിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.മകളെ വിവാഹം ചെയ്തു നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലും അടുത്ത ബന്ധുവിന്റെ വീട്ടിലും കയറി അക്രമണം നടത്തിയെന്ന കേസിലാണ് മൂന്ന് പ്രതികളെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
വീടുകളില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കമ്പി വടിയും സൈക്കിള്‍ ചെയിനും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ ബന്ധുവിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിര്‍ത്തിയിട്ടിരുന്ന വാഹനവും ജനാലകളും അടിച്ച് തകര്‍ക്കുകയും ചെയ്‌തെന്നാണ് കേസ്.
















