കോഴിക്കോട് : ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ലഹരി പരിശോധന നടത്തവെ ആഗസ്റ്റ് 2 നാണ് ബുജൈര്‍, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിന് ജാമ്യം ലഭിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്‌ക്ക് വന്നിരുന്നെങ്കിലും കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
ലഹരി കേസില്‍ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നെന്ന സൂചനയുളള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
















