മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് അറസ്റ്റിലായത്. പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് ജമാല്‍.
വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നാണ് മൂന്നുദിവസം മുമ്പ് യുവതി കാക്കഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചത്. ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍, ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു
















