കൊച്ചി: മദ്യപാനത്തെ ചൊല്ലി വഴക്കിട്ട ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.എറണാകുളം ഏനാനല്ലൂര്‍ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്.
ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പതിവായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവുമായി ഭാര്യ വഴക്കിടുന്നത് പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ അനന്തു ചുറ്റിക കൊണ്ട് ഭാര്യയുടെ തലയ്‌ക്ക് അടിച്ച ശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. അയല്‍വാസികളും ബന്ധുക്കളും ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയും യുവതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഒളിവില്‍ പോയ അനന്തുവിനെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.















