ബെംഗ്ലൂരു: വില്ലന്‍മാര്‍ ഇതുവരെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരികളായിരുന്നു. നായകന്‍ ധര്‍മ്മസ്ഥലയിലെ അധികാരികളുടെ ആജ്ഞയനുസരിച്ച് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശുചീകരണത്തൊഴിലാളിയും. പക്ഷെ ഇപ്പോള്‍ വില്ലനും നായകനും മാറിയിരിക്കുന്നു. ഏതോ ഗൂഢാലോചനക്കാരുമായി ചേര്‍ന്ന് ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെയും അതിന്റെ ഇപ്പോഴത്തെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയെയും തകര്‍ക്കാന്‍ വേണ്ടി നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയാണ് വില്ലന്‍. ഇയാളുടെ പേര് ഇനി ശുചീകരണത്തൊഴിലാളി എന്നല്ല. ക്രിമിനലായ മാസ്ക് മാന്‍ എന്ന് മാധ്യമങ്ങള്‍ വിളിക്കുന്നത്.
നല്ല ആരോഗ്യവാനാണിയാള്‍. നേരത്തെ ദളിതനായിരുന്നെങ്കിലും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി. ഇയാള്‍ ക്ഷേത്രത്തിലെ ശുചീകരണജോലികള്‍ ഏറ്റെടുത്ത കരാര്‍ പണിക്കാരന്‍ മാത്രമാണ്. ഇടയ്‌ക്ക് വെച്ച് ക്ഷേത്രാധികാരികളുമായി തെറ്റിയിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് ക്ഷേത്രത്തെ നശിപ്പിക്കണമെന്ന വാശിയുണ്ടായത്.
താന്‍ ധര്‍മ്മസ്ഥലയിലെ ചില അധികാരികളുടെ ആജ്ഞയനുസരിച്ച് നൂറുകണക്കിന് സ്ത്രീകളെ ക്ഷേത്രപരിസരങ്ങളിലും നേത്രാവതി പുഴയുടെ കരയിലും കുഴിച്ചിട്ടിട്ടുണ്ടെന്നും .പറഞ്ഞ മാസ്ക് മാന്‍ പൊലീസ് സ്റ്റേഷനില്‍ വന്നത് ഒരു തലയോട്ടിയും കയ്യിലേന്തിയാണ്. താന്‍ കുഴിച്ചിട്ട ഒരു മൃതദേഹത്തിന്റെ തലയോട്ടി എന്നാണ് ഇയാള്‍ പറഞ്ഞത്. കൃത്രിമമായ തെളിവുമായി കള്ളക്കഥ ചമച്ച ഇയാള്‍ ക്രിമിനലാണെന്ന് നിയമസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം ഒരു ക്രിമിനല്‍ എന്ന നിലയില്‍ തന്നെയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ആഗസ്ത് 20 ബുധനാഴ്ചയും ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടു എന്നത് നുണക്കഥയാണെന്ന് ഇയാള്‍ക്ക് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ വെളിപ്പെടുത്തേണ്ടി വന്നത്. ആഴ്ചകളായി 13 അടയാളപ്പെടുത്തിയ സ്പോട്ടുകളും മറ്റ് നാല് യാദൃച്ഛികമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്ലോട്ടുകളിലും കുഴിച്ച് പരിശോധന നടത്തിയിട്ടും ഒരേയൊരു അസ്ഥികൂടം മാത്രം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളെ അല്‍പം പരുഷമായി പൊലീസ് സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഇയാള്‍ തത്ത പറയുന്നതുപോലെ ഗൂഢാലോചന വെളിപ്പെടുത്തുകയായിരുന്നു.
ധര്‍മ്മസ്ഥലക്ഷേത്രാധികാരികളുമായി വഴക്കിട്ട് നില്‍ക്കുന്ന ധര്‍മ്മസ്ഥല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹേഷ് ഭട്ട് തിമ്മറോഡിയാണ് ഇതിന് പിന്നിലെന്നാണ് ഇയാള്‍ ആരോപിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ അര്‍ബന്‍ നക്സലുകള്‍ എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റുകളും ഇടത് മാധ്യമപ്രവര്‍ത്തകരും വിദേശഫണ്ട് വാങ്ങുന്ന എന്‍ജിഒകളും ചില കോണ്‍ഗ്രസ് നേതാക്കളും മതപരിവര്‍ത്തനലോബികളും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യം പുറത്തുവരും.
കെട്ടുകഥ ഇറക്കിയവര്‍ക്ക് അസൂയയെന്ന് വീരേന്ദ്രഹെഗ്ഗഡെ
ധര്‍മ്മസ്ഥയിലെ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് കെട്ടുകഥ ഇറക്കിയതെന്ന് വീരേന്ദ്ര ഹെഗ്ഗഡെ. സമൂഹത്തിന് ക്ഷേമം പകരുന്ന ഒട്ടേറെ കര്‍മ്മങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ചെയ്തിരുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ശുചീകരണത്തൊഴിലാളി ആരോപിച്ചതുപോലുള്ള സംഭവങ്ങള്‍ ധര്‍മ്മസ്ഥയില്‍ നടക്കുക അസാധ്യമാണ്. സൗജന്യയുടെ മരണത്തിലും പലരും ഞങ്ങളുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുയര്‍ത്തിയിരുന്നു. കുറ്റവാളിയായി ആരോപിച്ചവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അപ്പോള്‍ പഠിക്കുകയായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗജന്യയുടെ മരണത്തില്‍ സിബിഐ അന്വേഷണം നടന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു.- വീരേന്ദ്രഹെഗ്ഗഡെ പറയുന്നു.















