കണ്ണൂര്‍: ഭര്‍തൃമതിയെയും ആണ്‍ സുഹൃത്തിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുറ്റിയാട്ടൂരില്‍ ആണ് സംഭവം.
ഉരുവച്ചാല്‍ സ്വദേശി പ്രവീണ, കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ നില ഗുരുതരം.
ഇരുവരെയും പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം.യുവതിയുടെ വീടിനുളളിലാണ് ഇരുവരെയും കണ്ടെത്തിയത്.
പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ നോക്കിയപ്പോഴാണ് വീട്ടില്‍ ഇരുവരെയും പൊളളലേറ്റ നിലയില്‍ കണ്ടെത്തുന്നത്. യുവതിയും മാതാപിതാക്കളും രണ്ട് കുട്ടികളും ഒരുമിച്ചാണ് താമസമെങ്കിലും സംഭവ സമയം ഇവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ജിജേഷ് വീട്ടിലത്തി പ്രവീണയെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് നിഗമനം.പ്രവീണയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് .ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉണ്ടെന്ന് പൊലീസ് പറയുന്നു.
















